കാലിക്കറ്റ് സർവകലാശാല 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അഡ്മിഷന് വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം.
2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം.
നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) 2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും.
ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും.
ഒന്നാം അലോട്മെന്റ് ജൂൺ 21
രണ്ടാം അലോട്മെന്റ് ജൂൺ 27
മൂന്നാം അലോട്മെന്റ് ജൂലൈ 07
വിദ്യാഭ്യാസം, തൊഴിൽ സംബന്ധമായ പുതിയ നോട്ടിഫിക്കേഷനുകൾ ഈ ചാനൽ വഴി ലഭിക്കുന്നതാണ്. തൊഴിൽ അന്വേഷകർക്കും, വിവിധ പ്രവേശന പരീക്ഷകൾ, വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ എന്നിവക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും, ഈ ചാനൽ വളരെ ഉപകാരപ്രദമാകും. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.
ഈ ലിങ്ക് ഷെയർ ചെയ്യാൻ ശ്രമിക്കുക.
Follow the E Sevana Kendram channel on WhatsApp: https://whatsapp.com/channel/0029VaBjC9uDuMRmZpq96O03
